വണ്ടൂര്‍: വയനാട് ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് നേരെ ആക്രമണം. മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ കാളിക്കാവിന് സമീപമാണ് സംഭവം നടന്നത്.
സംഘടിച്ചെത്തിയ മുസ്ലീം ലീഗ് സംഘമാണ് തുഷാറിന് നേരെ ആക്രമണം നടത്തിയതത്രേ. തുഷാറിന്റെ കാറിന്റെ ഗ്ലാസ്സ് അക്രമി സംഘം തല്ലിത്തകര്‍ത്തു. ആക്രമണത്തില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുന്നൂറോളം പ്രവര്‍ത്തകര്‍ ഒരുമിച്ചാണ് ആക്രമണം നടത്താനെത്തിയത്.