വയനാട് : വാകേരിയിലിറങ്ങിയ നരഭോജിക്കടുവ കൂട്ടിലായി. കൂടല്ലൂര്‍ കോളനി കവലയ്ക്ക് സമീപം സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. ദൗത്യത്തിന്റെ ഭാഗമായി സ്ഥാപിച്ച ആദ്യ കൂടാണിത്. കടുവയെ വെടിവച്ചുകൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധിക്കുകയാണ്. നാട്ടുകാരന് മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി.