തിരുവനന്തപുരം: വനംവാച്ചർ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിഷേധത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ.ശശീന്ദ്രന്.വയനാട്ടിലെ പ്രതിഷേധങ്ങള്‍ സ്വാഭാവികമെന്ന് മന്ത്രി പറഞ്ഞു.
ഇത് മനസിലാക്കി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാരിന്റെ ജോലി . ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി യോഗം വിളിച്ചതെന്നും മന്ത്രി പ്രതികരിച്ചു.
എന്നാല്‍ പ്രതിഷേധം അക്രമാസക്തമാകുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കുമെന്നും മന്ത്രി പറഞ്ഞു. താന്‍ വയനാട്ടില്‍ പോയില്ല എന്നത് ആരോപണമല്ല വസ്തുതയാണ്.
കാര്യങ്ങള്‍ ചെയ്യാന്‍ വയനാട്ടില്‍ പോകേണ്ടതില്ല. ഉത്തരവാദിത്വപ്പെട്ടവരുമായി താന്‍ സംസാരിക്കുന്നുണ്ട്. താനടക്കമുള്ള മൂന്ന് മന്ത്രിമാര്‍ ചൊവ്വാഴ്ച വയനാട്ടിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.