വയനാട്: വാകേരിയിലെ നരഭോജി കടുവയ്ക്കായി ഇന്നും തെരച്ചില്‍ തുടരും. ചൊവ്വാഴ്ച നടത്തിയ തെരച്ചിലില്‍ വനത്തിന് പുറത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.
കടുവയുടെ സാന്നിധ്യം കണ്ടെത്താൻ പ്രദേശത്ത് 22 കാമറ ട്രാപ്പുകള്‍ ആണ് സജ്ജീകരിച്ചിട്ടുള്ളത്. നേരത്തെ സ്ഥാപിച്ച കൂടിന് പുറമേ ഒരു കൂടുകൂടി സ്ഥാപിക്കാനും തീരുമാനിച്ചു.
പൂതാടി പഞ്ചായത്തിലെ മൂടകൊല്ലി വാര്‍ഡില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവ സാന്നിധ്യമുള്ളതിനാല്‍ ഇന്ന് മൂടകൊല്ലിയിലെ സ്കൂളിന് കളക്ടര്‍ അവധി നല്കി.