കല്‍പ്പറ്റ: വയനാട്ടില്‍ കോഴിക്കൂട്ടില്‍ പുലി കുടുങ്ങി. മുപ്പൈനാട് കാടശ്ശേരി സ്വദേശി ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്.വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.കൂട്ടിലുണ്ടായിരുന്ന കോഴികളെ പുലി തിന്നു. പ്രദേശത്ത് പുലിയുടെ ശല്യം ഏറെ നാളായുണ്ട്.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയെ മാറ്റിയത്.