മാനന്തവാടി: മീനങ്ങാടിയെ വിറപ്പിച്ച കടുവ വനംവകുപ്പിന്റെ കെണിയില്‍ വീണു. മൈലമ്പാടി, അപ്പാട് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ എത്തിയിരുന്ന കടുവയാണ് രാത്രി കൂട്ടില്‍ വീണത്.
പാമ്പുംകൊല്ലിയില്‍ വച്ച കൂട്ടിലാണ് കടവു കുടുങ്ങിയത്. കടുവയെ കുപ്പാടിയിലെ പരിചരണകേന്ദ്രത്തിലേക്ക് മാറ്റി. വിശദമായ ആരോഗ്യ പരിശോധനയ്ക്ക് ശേഷമാകും തുടര്‍ നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രദേശത്തു നിന്ന് മൂന്ന് ആടുകളെ കടുവ പിടിച്ചിരുന്നു. ഇതില്‍ ഒരു ആടിന്റെ ജഡമാണ് കെണിയായി വച്ചത്. ഈ വര്‍ഷം വയനാട്ടില്‍ കൂട്ടിലാകുന്ന മൂന്നാമത്തെ കടുവയാണിത്.