വയനാട്: മാനന്തവാടി തലപ്പുഴയില്‍ വീണ്ടും കാറിന് തീപിടിച്ചു. കണ്ണൂര്‍ സ്വദേശിയുടെതാണ് കാര്‍. യാത്രക്കാര്‍ രക്ഷപ്പെട്ടു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. തലപ്പുഴ 44ല്‍ ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. റോഡ് നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സമീപത്തുണ്ടായിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നും വെള്ളമുപയോഗിച്ച് നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തീപിടിത്തത്തിന്റ കാരണം വ്യക്തമല്ല