വയനാട് : വാകേരിയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലണമെന്ന് നാട്ടുകാർ. കടുവയെ വെടിവച്ചു കൊല്ലുമെന്ന് ഔദ്യോഗികമായി ഉത്തരവിറക്കാതെ പ്രജീഷിന്റെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വാകേരി മൂട കൊല്ലിയിൽ പ്രജീഷ് കൊല്ലപ്പെട്ട സ്ഥലത്ത് വീണ്ടും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. ഇതോടെ തിരച്ചില്‍ പുനരാരംഭിച്ചു. പ്രജീഷ് കൊല്ലപ്പെട്ടതിന് സമീപം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. ബത്തേരി, മേപ്പാടി, കല്പറ്റ ആര്.ആര്.ടി സംഘങ്ങളാണ് തിരച്ചിലില്‍ പങ്കെടുക്കുന്നത്.