വയനാട്: മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ള മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സമ്മതിക്കാതെ ആളുകള്‍ പ്രതിഷേധിക്കുകയാണ്.
പടമല പനച്ചിയില്‍ അജിയാണ് ആണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വീടിന്റെ മതില് തകര്‍ത്ത് അകത്തുകയറിയ ശേഷമാണ് മുറ്റത്തുനിന്ന ഇയാളെ ആന ആക്രമിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നേരത്തെ റേഡിയോ കോളര്‍ ഘടിപ്പിച്ച തണ്ണീര്ക്കൊമ്പന് ഇറങ്ങിയ പ്രദേശത്തിന് അടുത്താണ് ഈ ആനയും നിലയുറപ്പിച്ചിരിക്കുന്നത്. വനംവകുപ്പ് സംഘമെത്തി ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്.