വയനാട് : നടവയൽ സി.എം. കോളജിലെ സംഘർഷത്തിൽ പ്രിൻസിപ്പിലിനെ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ ബന്ദിനിടെ ക്ലാസ് നടത്തിയതുമായി ബന്ധപ്പെട്ട് കെ.എസ്.യു. പ്രവർത്തകരും പ്രിൻസിപ്പലും തമ്മിൽ സംഘർഷം ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി. കെ.എസ്.യു. പ്രവർത്തകരുടെ പരാതിയിൽ പനമരം പൊലീസ് പ്രിൻസിപ്പൽനെതിരെ കേസെടുത്തു.
മർദ്ദനം ഉൾപ്പെടെയുള്ള വകുപ്പുകളിലാണ് ഡോ. എ.പി. ഷെരീഫിനെതിരെ കേസ്. പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു. പ്രവർത്തകർ കോളജ് അധികൃതരെ തടഞ്ഞു വച്ചിരുന്നു. തുടർന്ന് നടത്തിയ ചർച്ചയിലാണ് അന്വേഷണ വിധേയമായി പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യാൻ അധികൃതർ തീരുമാനമെടു ത്തത്.