കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസിലെ ടെലിഫോണ്‍ കണക്ഷനും ഇന്റര്‍നെറ്റും ബിഎസ്എന്‍എല്‍ വിച്ഛേദിച്ചു. രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് നടപടി. കണക്ഷന് വിച്ഛേദിച്ച നടപടിക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തി. അയോഗ്യനാക്കിയ തീരുമാനം കോടതിയുടെ പരിഗണനയിലിരിക്കുന്നതാണെന്നും അതിനിടയ്ക്ക് ഇത്തരത്തിലുളള തീരുമാനങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നുമാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രതികരിച്ചത്.