മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ ചേലൂര്‍ പാലത്തിന് സമീപം പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി.സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ ജോലിക്കെത്തിയവരാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.പോസ്റ്റുമോർട്ടത്തിനു ശേഷമെ പുള്ളിപ്പുലി ചാകാനുണ്ടായ കാരണം വ്യക്തമാകുവെന്ന് അധികൃതർ പറഞ്ഞു.