മാനന്തവാടി: തണ്ണീർക്കൊമ്പൻ ചരിയാൻ കാരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സമ്മർദത്തെ തുടർന്നുണ്ടായ ഹൃദയാഘാതം മരണകാരണമായെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
ശരീരത്തില്‍ മുഴ ഉണ്ടായിരുന്നു. അത് പഴുത്തെന്നും ഞരമ്ബില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. കേരള, കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായാണു പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കിയത്.
ജനുവരി 10ന് കർണാടക ഹാസൻ ഡിവിഷനിലെ ബേലൂർ എസ്റ്റേറ്റില്‍ നിന്ന് പിടികൂടി ബന്ദിപ്പൂർ വനത്തില്‍ വിട്ട തണ്ണീർക്കൊമ്പൻ വെള്ളിയാഴ്ച പുലർച്ചെയാണ് മാനന്തവാടി ടൗണിലെത്തിയത്. തുടർന്ന് വൈകുന്നേരത്തോടെ മയക്കുവെടി വച്ച് പിടികൂടുകയായിരുന്നു.