മാനന്തവാടി : തണ്ണീര്കൊമ്പന് ചരിഞ്ഞത് ഉന്നതതല സമിതി അന്വേഷിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. വിദഗ്ധ പരിശോധനയ്ക്കു മുന്‍പ് ആന ചരിഞ്ഞു.കേരളവും കര്‍ണാടകയും സംയുക്തമായി പോസ്റ്റ്മോര്‍ട്ടം നടത്തും.
മയക്കുവെടി ഉത്തരവ് വൈകിയത് നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാനാണ്. അതു കാലതാമസമായാണ് എല്ലാവരും വ്യാഖ്യാനിച്ചത്. വനംവകുപ്പിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി ശശീന്ദ്രന് പറഞ്ഞു.
മാനന്തവാടിയില്‍ ഭീതിവിതച്ച ആനയെ ജനവാസമേഖലയില്‍ മയക്കുവെടിവയ്ക്കാന്‍ വനംമേധാവി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് അവധിയിലുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിട്ടത്.