രണ്ട് ദിവസം മുമ്പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. പൊഴുതന ഇടിയംവയൽ സ്വദേശി മീനയുടെ മൃതദേഹമാണ് വീടിനടുത്തുള്ള കിണറ്റിൽ കണ്ടെത്തിയത്. ഈ സംഭവത്തിന് ശേഷം മീനയുടെ ഭർത്താവ് ശങ്കറിനെയും കാണാതായി. മിനയുടെ മരണത്തിലെ ദുരൂഹത പുറത്തുവന്നതോടെ മിനയുടെ ഭർത്താവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇടിയംവയൽ സ്വദേശിനിയായ മീനയെ വീട്ടിൽ നിന്ന് കാണാതായത്. ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ മകൻ സമീപത്തെ കിണറ്റിൽ നിന്ന് വെള്ളമെടുക്കുന്നതിനിടെയാണ് മിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസും ഫയർഫോഴ്സും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.