തൃശൂര്‍: തൃശൂര്‍ ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം ഉണ്ടായി. തീപ്പിടിത്തത്തില്‍ നാല് കടകള്‍ കത്തി നശിച്ചു. നെഹ്റു ബസാറിലെ ശവപ്പെട്ടി കടയ്ക്കാണ് തീപ്പിടിച്ചത്. സമീപത്തെ കടയിലെ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് വിവരം. സ്ഥലത്ത് ആറ് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.