തൃശൂര്‍: ബ്യൂട്ടിപാര്‍ലറിന്റെ മറവിലായിരുന്നു മയക്ക് മരുന്ന് വില്പന. ചാലക്കുടിയില്‍ ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംമ്പുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍. ഷി സ്റ്റൈയില്‍ ബ്യൂട്ടി പാര്‍ലറിന്റെ ഉടമയായ ഷീല സണ്ണിയാണ് അറസ്റ്റിലായത്. എക്സൈസിനു ബ്യൂട്ടി പാര്‍ലറില്‍ ലഹരി വില്പന നടക്കുന്നതായി രഹസ്യ വിവരം ലഭിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബ്യൂട്ടി പാര്‍ലര്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ഷീലയുടെ സ്കൂട്ടറില്‍ നിന്നുമാണ് എക്സൈസ് ലഹരിമരുന്ന് കണ്ടെത്തിയത്.
കഞ്ചാവിനേക്കാള്‍ പത്തിരട്ടി വീര്യമുളളതാണ് ഇത്തരം സ്റ്റാംമ്പുകള്ക്ക്. ബ്യൂട്ടി പാര്‍ലറില്‍ വരുന്ന യുവതികള്‍ക്കു വില്‍ക്കാനായാണ് ലഹരി സ്റ്റാംമ്പ് എന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ലഹരിയുടെ ഉറവിടം കണ്ടെത്താനായി എക്സൈസ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.