പറവൂർ: വണ്ടിചെക്ക് നല്കി വീട്ടമ്മയെ കബളിപ്പിച്ച കേസില്‍ ബിജെപി നേതാവിനെതിരേ അറസ്റ്റ് വാറണ്ട്. നാഗ്പുർ രാംനഗറില്‍ താമസിക്കുന്ന ഉദയഭാസ്കറിനെതിരേയാണ് പറവൂർ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
വാറണ്ട് നാഗ്പൂരിലെ അമ്പാസെരി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്ക് നല്കി. പാലക്കാട് സീറ്റില്‍ പാർലമെന്റിലേക്കും നിയമസഭയിലേക്കും ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. ചേന്ദമംഗലം പാലിയത്ത് രാജേന്ദ്രൻ കുട്ടന്റെ ഭാര്യ സീതാദേവി ആർ. കുട്ടൻ നല്കിയ പരാതിയിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്