തൃശൂര്‍: ശ്രീരാമനുമായി ബന്ധപ്പെട്ട് തൃശൂര്‍ എംഎല്‍എയും സിപിഐ നേതാവുമായ പി.ബാലചന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍.ശ്രീരാമന്, ലക്ഷ്മണന്, സീത എന്നിവരെ കഥാപാത്രങ്ങളാക്കി എഴുതിയ കുറിപ്പാണ് വിവാദത്തിലായത്.
സമൂഹമാധ്യമങ്ങളില്‍ അടക്കം വ്യാപക വിമര്‍ശനമുയര്‍ന്നതോടെ എംഎല്‍എ പോസ്റ്റ് പിന്‍വലിച്ചു. രാമന് ഒരു സാധുവായിരുന്നു, കാലില്‍ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ലെന്ന് പോസ്റ്റില്‍ പറഞ്ഞിരുന്നു.
“”ഒരു ദിവസം ലക്ഷ്മണന് ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേര്‍ക്കും വിളമ്ബി, അപ്പോള്‍ ഒരു മാന്‍ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമന് മാനിന്റെ പിറകേ ഓടി. മാന്‍ മാരിയപ്പന് എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണന് ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ” എന്നിങ്ങനെയാണ് പോസ്റ്റിലെ വിവാദ വാചകങ്ങള്‍.
ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തി എന്ന് വിമര്‍ശനമുയര്‍ന്നതോടെയാണ് എംഎല്‍എ പോസ്റ്റ് പിന്‍വലിച്ചത്. വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്ന് എംഎല്‍എ പറഞ്ഞു. താന്‍ പണ്ടെപ്പഴോ എഴുതിയ കഥയാണ് ഇതെന്നും എംഎല്‍എ പ്രതികരിച്ചു.
അതേസമയം സംഭവത്തില്‍ എംഎല്‍എയ്ക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്ന നിലപാടിലാണ് ബിജെപി.