തൃശൂര്‍: തൃശൂര്‍ മതിലകത്ത് ഗാനമേളക്കിടെ ഭിന്നശേഷിക്കാരനായ ഗായകന് കുഴഞ്ഞ് വീണ് മരിച്ചു. മതിലകം സെന്ററിനടുത്ത് മുള്ളച്ചാം വീട്ടില്‍ അബ്ദുല്‍ കബീര്‍(42) ആണ് മരിച്ചത്. പാട്ട് പാടി ഇറങ്ങി വന്നതിനു ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. മതിലകം റാക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഭിന്നശേഷിക്കാരുടെ ‘മ്യൂസിക്ക് ഓണ്‍ വീല്‍സ്’ ഗാനമേളക്കിടെ ബുധനാഴ്ച രാത്രി 9.45ഓടെയാണ് സംഭവം.
വേദിയില്‍ പാട്ട് പാടി ഇറങ്ങി വന്നതിനു ശേഷം തന്റെ മുചക്ര സ്കൂട്ടറില്‍ ഇരിക്കവെ കബീര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആള് കേരള വീല്‍ചെയര്‍ റൈറ്റ്സ് ഫെഡറേഷന് അംഗമാണ് കബീര്‍. മൃതദ്ദേഹം എ ആര് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഖബറടക്കം വ്യാഴാഴ്ച മതിലകം ജുമാ മസ്ജിജിദില്‍ നടക്കും.