തൃശൂര്‍ : ഷോളയാര്‍ ചുങ്കത്ത് അഞ്ച് വിദ്യാർഥികൾ പുഴയില്‍ മുങ്ങിമരിച്ചു. കോയമ്പത്തൂരിലെ ഒരു പ്രൈവറ്റ് കോളേജിലെ വിദ്യാർഥികളായ ശരത്, അജയ്, ധനുഷ്, റാഫേൽ, വിനീത് എന്നിവരാണ് മരിച്ചത്. വിനോദ യാത്രയ്ക്കെത്തിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. അഞ്ച് ബൈക്കുകളിലായി 10 പേരാണ് ഷോളയാറിലെത്തിയത്.പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടെയാണ് ദാരുണ സംഭവം. പിന്നാലെ മറ്റുള്ളവർ പോലീസിനെയും ഫയർഫോഴ്സിനെയും അറിയിക്കുകയായിരുന്നു. നീണ്ട തിരച്ചിലിനൊടുവിലാണ് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ വാല്‍പ്പാറ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.