തൃശൂര്‍: സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് മോദി വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.
വധുവരന്മാര്ക്ക് ആശംസ അറിയിച്ച ശേഷം മോദി തിരികെ ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു. അല്‍പ്പസമയത്തിനകം റോഡ് മാര്‍ഗം തന്നെ തൃപ്രയാര്‍ ക്ഷേത്രത്തിലേക്ക് പോകും.
ഉച്ചയ്ക്ക് 12ന് വെല്ലിംഗ്ടണ്‍ ഐലന്റില്‍ തിരിച്ചെത്തുന്ന പ്രധാനമന്ത്രി കൊച്ചിന് ഷിപ്പ്യാര്ഡില് മൂന്ന് വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.പിന്നീട് ഒന്നരയോടെ മറൈന്‍ ഡ്രൈവില്‍ ബിജെപിയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കും. ശേഷം വൈകിട്ടോടെ ഡല്‍ഹിക്ക് മടങ്ങും.