തൃശൂര്‍: പാലപ്പള്ളി റബര്‍ എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടം ഇറങ്ങി. പള്ളത്ത് റോഡ് കുറുകെ കടന്നാണ് ആനകള്‍ ഇവിടെയെത്തിയത്.
രണ്ട് കുട്ടിയാനകള്‍ അടക്കം നാല് ആനകളാണ് സംഘത്തിലുണ്ടായിരുന്നത്.
ആര്‍ആര്‍ടി സംഘമെത്തി ഇവയെ വനമേഖലയിലേക്ക് തുരത്തി. ആനകള്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് വിവരം.