തൃശൂര്‍: പത്മജ വേണുഗോപാലിനെ ബിജെപിയിലേക്ക് ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ട് വന്നതല്ലെന്നും സ്വന്തം ഇഷ്ടാനുസരണം വന്നതാണെന്നും സുരേഷ് ഗോപി.
പത്മജയുടെ ആഗ്രഹം കേന്ദ്ര നേതൃത്വം അംഗീകരിച്ചു. കേന്ദ്ര നേതാക്കള്‍ പറഞ്ഞാല്‍ എനിക്കും സ്വീകാര്യമാണ്. പെങ്ങള്, ആങ്ങള എന്നത് പത്മജയും മുരളീധരനും ആദ്യം നിശ്ചയിക്കട്ടെ. കല്യാണിക്കുട്ടിയമ്മയെ വരെ ചോദ്യം ചെയ്തിട്ടില്ലേ? അപ്പോ ആങ്ങളയും പെങ്ങളുമാണോയെന്ന് അവര്‍ തമ്മില്‍ തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മതപ്രീണനത്തിനില്ലെന്നും ജനങ്ങളുടെ തീരുമാനത്തിനു വിടുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ ജയിച്ചാല്‍ തൃശൂരില്‍ എലിവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു.