തൃശൂര്‍: കാടുകുറ്റിയില് സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം. നഗരത്തിലെ ഹയാ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇന്നു പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്.തൊട്ടടുത്തുള്ള ബാങ്കിലെ സെക്യുരിറ്റിയാണ് കെട്ടിടത്തില്‍ നിന്ന് പുകയുയരുന്നത് കണ്ടത്. തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
മൂന്നുലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടങ്ങളുണ്ടായെന്നാണ് കണക്കുകള്‍. പെഡസ്ട്രല്‍ ഫാനില്‍ നിന്നു തീപടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.