തൃശൂര്‍: ഇന്ത്യന്‍ കോര്‍പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ തൃശൂരിലെ ഓഫീസില്‍ (ഐസിസിഎസ്എല്‍) ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.സ്ഥാപനത്തിലെ പ്രധാനിയായ സോജന് അവറാച്ചന്റെ വീട്ടിലും പരിശോധന തുടരുകയാണ്.
സ്ഥാപനത്തിലേക്ക് വലിയ തോതില്‍ കള്ളപ്പണം എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്.
ഗുജറാത്തിലെ വഡോധര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐസിസിഎസ്എല്‍. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ 4000 കോടിയോളം രൂപയാണ് കേരളത്തിലെ വിവിധ നിക്ഷേപകരില്‍നിന്ന് മാത്രമായി ഇവര്‍ വാങ്ങിയിട്ടുള്ളതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. 12 ശതമാനം പലിശയാണ് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്.
ഇത്തരത്തില്‍ നിക്ഷേപിച്ച പണം സോജന് അവറാച്ചന്, അജിത് എന്നിവരുടെ സ്വകാര്യ അക്കൗണ്ടിലേക്ക് മാറ്റിയെന്നും ഇവരുടെ ബിസിനസിനായി ഉപയോഗിച്ചുവെന്നുമാണ് കണ്ടെത്തല്‍.