തൃശൂര്‍: കൊരട്ടിയില്‍ അധ്യാപിക യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. രമ്യ ജോസ് (41) ആണ് മരിച്ചത്.എല്‍എഫ്സി എച്എസ്എസിലെ പ്ലസ് ടു സയൻസ് ക്ലാസുകള്‍ അവസാനിച്ചതിനെ തുടര്‍ന്നു വിദ്യാര്‍ഥികള്‍ക്ക് നല്കിയ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ജീവിതത്തില്‍ ശരിയും തെറ്റും സ്വയം കണ്ടെത്താൻ നിങ്ങള്‍ക്ക് കഴിയണം. തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. ആരും ചിലപ്പോള്‍ തിരുത്താനുണ്ടായേക്കില്ല. ജീവിതത്തില്‍ മാതാപിതാക്കളുടേയും ഗുരുക്കൻമാരുടേയും കണ്ണീരു വീഴ്ത്താൻ ഇടവരുത്തരുത്. അവസാനമായി തനിക്ക് ഇക്കാര്യമാണ് പറയാനുള്ളത്. രമ്യ തന്റെ വിദ്യാര്‍ഥികളോടു അവസാനമായി പറഞ്ഞ വാചകമായിരുന്നു ഇത്. പിന്നാലെയാണ് ഇന്നലെ ഉച്ചയ്ക്ക് അവര്‍ കുഴഞ്ഞു വീണത്.
പ്രസംഗം മുഴുമിപ്പിക്കാൻ അവര്‍ക്കു സാധിച്ചില്ല. കുഴഞ്ഞു വീണ രമ്യയെ സഹപ്രവര്‍ത്തകര്‍ സമീപത്തെ ദേവമാതാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.2012 മുതല്‍ പ്ലസ് ടു മാത്സ് അധ്യാപികയാണ് രമ്യ.
മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഒരു മണിക്കു സ്കൂളില്‍ പൊതുദര്‍ശനം. സംസ്കാരം വൈകീട്ട് അഞ്ചിന് നെടുമ്ബാശ്ശേരി അകപ്പറമ്ബ് പള്ളിയില്‍.
ഹൈക്കോടതി അഭിഭാഷകൻ മരട് ചൊവ്വാറ്റുകുന്നേല്‍ ജോസ്,മേരി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: അങ്കമാലി വാപ്പാലശേരി പയ്യപ്പിള്ളി കൊളുവൻ ഫിനോബ്. മക്കള്‍: നേഹ, നോറ.