കോഴിക്കോട്: എവിടെ മത്സരിക്കാനും താൻ തയാറാണെന്ന് കെ. മുരളീധരൻ എംപി. മാധ്യമങ്ങളെ കാണാതിരുന്നത് പ്രതിഷേധം കൊണ്ടല്ലെന്നും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം പ്രതികരിക്കാമെന്ന് കരുതിയാണെന്നും മുരളീധരന് പറഞ്ഞു.
കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുരളീധരന്. തൃശൂരിലേക്ക് സ്ഥാനാർഥിത്വം മാറ്റിയതിനു ശേഷം ആദ്യമായാണ് മുരളീധരൻ വിഷയത്തില്‍ പ്രതികരിക്കുന്നത്.
സ്ഥാനാർഥിത്വം മാറിയതിനു ശേഷം ആദ്യം പ്രതികരിക്കാൻ കെ. മുരളീധരൻ തയാറായിരുന്നില്ല. ഇതിനു പിന്നാലെ വടകരയില്‍ നിന്ന് മാറ്റിയതില്‍ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്ന തരത്തില്‍ വാർത്തകള്‍ പുറത്തുവന്നിരുന്നു.
മുരളീധരന്റെ സഹോദരിയും അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തെ തുടര്‍ന്നാണ് തൃശൂരില്‍ കോണ്‍ഗ്രസിന്റെ പുതിയ നീക്കമുണ്ടായത്.