തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനകളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഒരു മാസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ എന്ന ആനയ്ക്കും കേശവന് കുട്ടി എന്ന മറ്റൊരാനയ്ക്കുമാണ് പാപ്പാന്റെ ക്രൂരമര്‍ദനമേറ്റത്.
ക്ഷേത്രം ശീവേലിപറമ്പിലെത്തിച്ചപ്പോഴായിരുന്നു മര്‍ദനം. വടിക്കോല് ഉപയോഗിച്ചുകൊണ്ട് തുടര്‍ച്ചയായി ശക്തമായി ആനയെ മര്‍ദിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.