തൃശൂർ: അതിരപ്പിള്ളിയില്‍ കാട്ടാനകള്‍ റോഡിലിറങ്ങിയതിനു പിന്നാലെ നാട്ടുകാരുടെ പ്രതിഷേധം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വഴിതടഞ്ഞ് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
രാവിലെ എട്ടോടെ ചാലക്കുടി-അതിരപ്പിള്ളി പാതയ്ക്കരികിലുള്ള എണ്ണപ്പനത്തോട്ടത്തില്‍ കാട്ടാനക്കൂട്ടമെത്തിയിരുന്നു.
തുടർന്ന് രണ്ട് ആനകള്‍ റോഡ് മുറിച്ചുകടക്കുകയായിരുന്നു. എസ്എസ്എല്‍സി പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോകുന്ന കുട്ടികളുടെ വാഹനങ്ങളടക്കം റോഡിലുണ്ടായിരുന്നു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
ആനകള്‍ വീണ്ടും എത്തിയതോടെ നാട്ടുകാർ പ്രതിഷേധവുമായി റോഡിലിറങ്ങി. അരമണിക്കൂറിലേറെ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ വിദ്യാർഥികളുടേതൊഴികെയുള്ള വാഹനങ്ങള്‍ തടഞ്ഞിടുകയും ചെയ്തു.