തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറ് വരെ അടച്ചിടും.
പമ്പുകള്‍ക്ക് നേരേ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. പെട്രോള്‍ പമ്പുകള്‍ക്ക് നേരേ അതിക്രമങ്ങള്‍ പതിവായിട്ടും പോലീസ് കാര്യമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.