തിരുവനന്തപുരം: വട്ടപ്പാറയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തി. വട്ടപ്പാറ സ്വദേശികളായ സിദ്ധാര്‍ഥ്, ആദിത്യൻ, രഞ്ജിത്ത് എന്നിവരെയാണ് ഇന്നലെ കാണാതായത്.
രാവിലെ സ്കൂളില്‍ പോയ വിദ്യാര്‍ഥികള്‍ രാത്രി വൈകിയും തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ വട്ടപ്പാറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.