തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാത്ത ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയില്‍ ഭേദഗതി ഹര്‍ജി നല്കി.ബില്ലുകളില്‍ ഒപ്പിടാന്‍ സമയപരിധി നിശ്ചയിക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ ആവശ്യം.ഗവര്‍ണറുടെ നടപടി അമിത ഭരണഘടനാധികാര പ്രയോഗമാണെന്നാണ് കേരളത്തിന്റെ വാദം. ഭരണഘടനയുടെ അനുച്ഛേദം 200ലെ ‘”എത്രയും വേഗം’ എന്ന നിര്‍വചനത്തിന് സമയപരിധി നിശ്ചയിക്കണം.
ബില്ലുകളില്‍ വേഗത്തില്‍തന്നെ തീരുമാനമെടുക്കണമെന്ന് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കേരളം ഹര്‍ജിയില്‍ പറയുന്നു. സാമ്ബത്തിക ബില്ലുകളില്‍ തീരുമാനമെടുക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല. ഇത് സര്‍ക്കാരിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ട് വിനിയോഗത്തെ ബാധിക്കും.ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണറുടെ നടപടി സര്‍ക്കാരിയ കമ്മീഷന് നിര്‍ദേശത്തിന് വിരുദ്ധമാണ്. കേന്ദ്ര സര്‍ക്കാരിന് സൂപ്പര്‍ നിയമസഭയുടെ അധികാരം നല്‍കുന്നതാണ് ഗവര്‍ണറുടെ നടപടി.