സാങ്കേതിക സര്‍വ്വകലാശാല ജൂലൈ ഒന്നുമുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിലെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും, രക്ഷാ കര്‍ത്താക്കളും, വിവിധ വിദ്യാര്‍ഥി സംഘടനകളും നല്കിയ പരാതികള്‍ പരിഗണിച്ചു കൊണ്ടാണ് പരീക്ഷ മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് വൈസ് ചാന്‍സലര്‍ ഡോ.എം.എസ്. രാജശ്രീ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പ്രൊ വൈസ് ചാന്‍സലര്‍ ഡോ.എസ്. അയൂബിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സിണ്ടിക്കേറ്റിന്റെ പരീക്ഷാ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് പരീക്ഷകള്‍ മാറ്റിവയ്ക്കുവാന്‍ തീരുമാനിച്ചത്. സിണ്ടിക്കേറ്റ് അംഗങ്ങളായ പ്രൊഫ. പി.ഓ.ജെ. ലബ്ബ, ഡോ.സി.സതീഷ്കുമാര്‍, ഡോ.ജി.വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.