തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും സിഎംആർഎല്‍ കന്പനിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്നാടൻ എംഎല്‍എ നല്കിയ ഹർജി കോടതി ഫയലില്‍ സ്വീകരിച്ചു.
ഹർജി ഫയലില്‍ സ്വീകരിക്കുന്നതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു. ഹർജി ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത മാസം 14ന് റിപ്പോർട്ട് നല്കാൻ വിജിലൻസ് ഡയറക്ടോറോട് നിർദ്ദേശിച്ചു.