തിരുവനന്തപുരം:ഐഎന്‍ടിയുസി നടത്തുന്ന സമരo അനാവശ്യo . കെഎസ്ആര്‍ടിസി ശമ്പളപ്രതിസന്ധിയില്‍ ഐഎന്‍ടിയുസി നടത്തുന്ന സമരത്തിനെതിരെ ഗതാഗതമന്ത്രി ആന്റണി രാജു. 20 കോടി അനുവദിച്ച ശേഷമുള്ള സമരം അനാവശ്യമാണ്. ഓഫിസില്‍ ജീവനക്കാരെ കയറ്റാതെയുള്ള സമരം മൂലം ശമ്പളവിതരണം വൈകും. സമരം അവസാനിപ്പിച്ചാല്‍ ചൊവ്വാഴ്ച ശമ്പളം നല്‍കാനാകുമെന്നും കെഎസ്ആര്‍ടിസി മാനേജ്മെന്റിന് പിടിപ്പുകേടില്ലെന്നും ആന്റണി രാജു പറഞ്ഞു.