തിരുവനന്തപുരം: നവകേരള സദസില്‍ നിന്നും ലഭിച്ച പരാതികള്‍ തീര്‍പ്പാക്കാൻ ഓണ്‍ലൈനായി യോഗം വിളിച്ച് റവന്യൂമന്ത്രി കെ.രാജൻ. 14 ജില്ലകളിലെയും കളക്ടര്‍മാരോടും റവന്യു ഡിവിഷണല്‍ ഓഫീസര്‍മാരോടും യോഗത്തില്‍ പങ്കെടുക്കാനാണ് നിര്‍ദേശം.യോഗം ഇന്ന് ഉച്ചയ്ക്ക് 1.30ന് ഓണ്‍ലൈനായി നടക്കും. ഓരോ ജില്ലയിലെയും പരാതികളെക്കുറിച്ചുള്ള വിലയിരുത്തലും പരാതികള്‍ തീര്‍പ്പാക്കാനുള്ള സംവിധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് യോഗം.ആറുലക്ഷത്തിലധികം പരാതികളാണ് നവകേരളസദസില്‍ നിന്നും ലഭിച്ചത്. പരാതികള്‍ സമയബന്ധിതമായി തീരുന്നില്ലെന്നും പരാതികള്‍ കെട്ടിക്കിടക്കുകയാണെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഓണ്‍ലൈനായി യോഗം ചേരാൻ തീരുമാനിച്ചത്.
Home Kerala നവകേരള സദസില്‍ നിന്നും ലഭിച്ച പരാതികള്‍ കെട്ടിക്കിടക്കുന്നു;ഓണ്‍ലൈനായി യോഗം വിളിച്ച് റവന്യൂമന്ത്രി
നവകേരള സദസില്‍ നിന്നും ലഭിച്ച പരാതികള്‍ കെട്ടിക്കിടക്കുന്നു;ഓണ്‍ലൈനായി യോഗം വിളിച്ച് റവന്യൂമന്ത്രി
by രാഷ്ട്രദീപം
by രാഷ്ട്രദീപം