തിരുവനന്തപുരം : പലസ്തീന് ഒപ്പമാണെന്ന് ശശി തരൂര്‍ വിശദീകരിച്ചിട്ടുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് . പലസ്തീന്് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. പലസ്തീനുവേണ്ടി ലീഗ് വലിയൊരു ഐക്യപ്രസ്ഥാനം രൂപീകരിച്ചിട്ടുണ്ട്. പലസ്തീന് ഐക്യപ്പെടലുകളെ പരിഹസിക്കേണ്ടതില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മാധ്യമങ്ങളോടു പറഞ്ഞു. സ്വരാജിന്റെയും ജലീലിന്റെയും വിമര്‍ശനം തള്ളുന്നതാണ് ഗോവിന്ദന്റെ നിലപാട്.
മുസ്ലിം ലീഗ് റാലിയിലെ ശശി തരൂരിന്റെ പ്രസംഗം വിവാദമാക്കേണ്ടെന്നു പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. രാജ്യാന്തര തലത്തില്‍ മുസ്ലിം ലീഗിന്റെ റാലി ശ്രദ്ധിക്കപ്പെട്ടു. പലസ്തീന് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള പ്രസംഗമാണ് എല്ലാവരും നടത്തിയത്. രാജ്യാന്തരതലത്തില്‍ ശ്രദ്ധ കൊണ്ടുവരാനാണ് തരൂരിനെ കൊണ്ടുവന്നത്. പലസ്തീന് ജനതയ്ക്ക് ഒപ്പമാണെന്ന് തരൂര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ലീഗിനോടുള്ള വിരോധം തീര്‍ക്കാന്‍ പലസ്തീന് ഐക്യദാര്‍ഢ്യമെന്ന ലക്ഷ്യം ഇല്ലാതാക്കരുത്. ഒരു വരിയെ വിവാദമാക്കാന്‍ നോക്കുന്നവര്‍ പലസ്തീന് ജനതയെ തോല്പിക്കുന്നെന്നും കുഞ്ഞാലിക്കുട്ടി .