തിരുവനന്തപുരം: കേരളത്തോട് ബിജെപിക്ക് വിവേചനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തെ ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.
തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിച്ച കേരളാ പദയാത്രയുടെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കേരളത്തിന് അര്‍ഹമായതെല്ലാം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
കേരളത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നും ഇത് മോദിയുടെ ഗ്യാരന്റിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ നേട്ടമുണ്ടാക്കുമെന്നും മോദി അവകാശപ്പെട്ടു.
ബിജെപി കേരളത്തില്‍ രണ്ടക്ക സീറ്റ് നേടും. കേരളത്തിലെ ജനങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാനൂറിലധികം സീറ്റുകളാണ് ഇത്തവണ എന്‍ഡിഎ ലക്ഷ്യമിടുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായതോടെ പ്രതിപക്ഷത്തിന്റെ സമനില തെറ്റിയിരിക്കുകയാണ്. നാടിന്റെ വികസനത്തിന് വേണ്ടിയുള്ള അജണ്ടയൊന്നും അവര്‍ക്ക് മുന്നിലില്ല. തന്നെ ചീത്ത വിളിക്കുക മാത്രമാണ് അവര്‍ ആകെ ചെയ്യുന്നതെന്നും മോദി കുറ്റപ്പെടുത്തി.
മൂന്നാം തവണയും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ ലോകത്തിലെ മൂന്നാമത്തെ സാമ്ബത്തികശക്തിയായി ഇന്ത്യ മാറും. അടുത്ത തവണ അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് ഉയര്‍ത്തുമെന്നും മോദി പറഞ്ഞു.