തിരുവനന്തപുരം: നിലമേലില്‍ വച്ച് നടന്ന അസാധാരണ സംഭവങ്ങള്‍ക്ക് പിന്നാലെ ഗവര്‍ണര്‍ക്ക് കേന്ദ്ര സുരക്ഷ. ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു.
നിലമേലില്‍വച്ച് ഗവര്‍ണര്‍ക്കെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധത്തിന് പിന്നാലെ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ 17 പേര്‍ക്കെതിരെയാണ് പോലീസ് കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.