കൊവിഡ് സമൂഹവ്യാപന ഭീഷണി നേരിടുന്ന തലസ്ഥാനത്ത് വര്‍ദ്ധിച്ച് വരുന്ന കൊവിഡ് കേസുകള്‍ പരിഹരിക്കുന്നതിന് ജില്ലാ ഭരണ കൂടത്തെ സഹായക്കാന്‍ ഐടി കമ്പിനികളുടെ കൂട്ടായ്മയായ ജിടെക് രംഗത്ത്.
ഇതിനായി ജില്ലാ ഭരണ കൂടത്തിന് കളക്ടറേറ്റില്‍ അത്യാധുനിക സംവിധനങ്ങളുള്ള വാര് റൂം ജിടെക് തയ്യാറാക്കി നല്‍കും. ജിടെക്കിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് വാര്‍റൂം നിര്‍മ്മിക്കുന്നത്. അതിനായി ലാപ്ടോപ്പുകള്, ടിവികള്‍, കമ്പ്യൂട്ടര്‍ ടേബിളുകള്‍, ഓഫീസ് ടേബിളുകള്‍, എക്സിക്യൂട്ടീവ് കസേരകള്‍, ഉള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് ജിടെക്ക് ജില്ലാ ഭരണകൂടത്തിന് നല്‍കിയത്.