നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍ പേഴ്സണ്‍ നേരെ കോണ്‍ഗ്രസ് അക്രമം നടത്തി. അക്രമണത്തില്‍ പരിക്കേറ്റ ചെയര്‍ പേഴ്സണ്‍ ഡബ്ളിയു ആര് ഹീബയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കണ്ണാശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെയായിരുന്നു നഗരസഭിയില്‍ സംഘര്‍ഷം ഉണ്ടായത്.
നഗരസഭക്കെതിരെ മുന്നു ദിവസമായി യൂത്ത് കോണ്‍ഗ്രസ് സമരത്തിന് കാര്യമായ പിന്തുണ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് അക്രമത്തിലേക്ക് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിഞ്ഞത്. കൗണ്‍സില്‍ കഴിഞ്ഞ പുറത്തിറങ്ങിയ ഡബ്യൂ ആര് ഹീബയെ കൗണ്‍സിലര്‍ ലളിതയുടെ നേതൃത്വത്തില്‍ അക്രമിക്കുകയായിരുന്നു പരിക്കേറ്റ ഹീബ നിലത്തുവീണു.
തുടര്‍ന്ന് മറ്റ് കൗണ്‍സിലര്‍മാരും ജീവനക്കാരുമെത്തി ഹീബയെ ആശുപത്രിയിലാ ക്കുകയായിരുന്നു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി എസ്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ശ്രീകുമാരന്‍ നായര്‍,എസ് ഐമാരായ സെന്തില്‍കുമാര്‍, വി പി പ്രവീണ്‍ എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.