തിരുവനന്തപുരം: സംസ്ഥാനത്ത് സർവകലാശാലകളില്‍ യുജിസി ചട്ടം ലംഘിച്ച് വൈസ് ചാൻസലർമാരെ നിയമിച്ച സംഭവത്തില്‍ ചാൻസലർകൂടിയായ ഗവർണറുടെ തീരുമാനം ഇന്ന്.
കഴിഞ്ഞ ദിവസം വൈസ് ചാൻസലർമാരെ യുജിസി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹിയറിംഗിനു വിളിച്ചിരുന്നു.
യുജിസി ചട്ടങ്ങള്‍ ലംഘിച്ചുള്ള നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ വൈസ് ചാൻസലർമാർക്ക് തത്സ്ഥാനത്തു തുടരാൻ യോഗ്യതയില്ലെന്നു ഗവർണർ നടത്തിയ ഹിയറിംഗില്‍ യുജിസി പ്രതിനിധികള്‍ നിലപാട് സ്വീകരിച്ചിരുന്നു.