തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ കണ്ണ് പരിശോധനക്കെത്തിയ പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം.
സംഭവത്തിനു പിന്നാലെ ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതി, ഉദിയൻകുളങ്ങര സ്വദേശി സതീഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു.നേത്ര ചികില്‍സക്കെത്തിയ പെണ്‍കുട്ടി പരിശോധനയുടെ ഭാഗമായി കണ്ണില്‍ മരുന്ന് ഒഴിച്ചിരുന്ന സമയത്താണ് അപമാനിക്കാൻ ശ്രമിച്ചത്. കുട്ടി നിലവിളിച്ചതോടെ നാട്ടുകാര്‍ ഇയാളെ പിടികൂടാൻ ശ്രമിച്ചു. ഇവിടെനിന്ന് കുതറിയോടിയ പ്രതിയെ പിന്നാലെ ഓടിയാണ് പിടികൂടി പൊലീസില്‍ ഏല്പിച്ചത്.