തിരുവനന്തപുരം: നയപ്രഖ്യാപനം ചുരുക്കിയ ഗവര്‍ണറുടെ നടപടി നിയമസഭയോടുള്ള അവഗണനയെന്ന് മന്ത്രി കെ.രാജന്. നയപ്രഖ്യാപന പ്രസംഗം ഇങ്ങനെയും വായിക്കാമെന്ന് ഗവര്‍ണര്‍ തെളിയിച്ചെന്ന് മന്ത്രി പ്രതികരിച്ചു.പ്രസംഗം മേശപ്പുറത്ത് വച്ചതോടെ അത് നിയമസഭയ്ക്ക് മുന്‍പാകെയുള്ള അവതരണമായി. സാധാരണനിലയില്‍ പ്രസംഗം വായിക്കുന്നതാണ് പൊതുവായ മര്യാദ.
വിവിധ സംസ്ഥാനങ്ങളില്‍ ചില അസുഖങ്ങള്‍ ഒക്കെയുള്ളപ്പോള്‍ ഗവര്‍ണര്‍മാര്‍ പ്രസംഗം വായിക്കാതിരുന്നിട്ടുണ്ട്. അത്തരം എന്തെങ്കിലും പ്രശ്നമാണോ എന്ന് ഗവര്‍ണറോട് തന്നെ ചോദിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.