തിരുവനന്തപുരം: ശ്രീകാര്യത്ത് മണ്ണിനടിയില്‍ കുടുങ്ങിയ രണ്ടാമത്തെ ആളെയും രക്ഷപെടുത്തി. ബിഹാര്‍ സ്വദേശി ദീപക്കിനെയാണ് മൂന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ പുറത്തെത്തിച്ചത്.ഫയര്‍ഫോഴ്സ് സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. അയിരൂപ്പാറ സ്വദേശി വിനയനെ നേരത്തേ പുറത്തെത്തിച്ചിരുന്നു. എന്നാല്‍ കഴുത്ത് വരെ മണ്ണിനടിയിലായ ദീപക്കിനെ രക്ഷപെടുത്താൻ കൂടുതല്‍ സമയം വേണ്ടിവന്നു.
രണ്ട് പേരെയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരെയും ആരോഗ്യനില തൃപ്തികരമാണ്.ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ പത്തടി താഴ്ചയില്‍ രണ്ട് തൊഴിലാളികള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. സ്ഥലം എംഎല്‍എ കടകംപള്ളി സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.