തിരുവനന്തപുരം: നവകേരള സദസില്‍ പങ്കെടുത്തില്ലെന്ന പേരില്‍ വനിതാ ഓട്ടോ ഡ്രൈവറെ വിലക്കി സിഐടിയു. എട്ട് വര്‍ഷമായി കാട്ടായിക്കോണം ജംഗ്ഷനില്‍ ഓട്ടോ ഓടിക്കുന്ന രജനിയ്ക്കാണ് ദുരനുഭവമുണ്ടായത്.
ഇന്ന് രാവിലെ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഓട്ടോ ഓടേണ്ടെന്ന് പറഞ്ഞ് യൂണിയന് നേതാക്കള്‍ വിലക്കുകയായിരുന്നു. വെള്ളിയാഴ്ച കഴക്കൂട്ടത്ത് നടന്ന നവകേരള സദസില്‍ പങ്കെടുക്കാത്തതിനാണ് നടപടി.
ആരോഗ്യപ്രശ്നം മൂലമാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്ന് അറിയിച്ചെങ്കിലും സ്റ്റാന്‍ഡില്‍ കിടന്ന് ഓട്ടം ഓടേണ്ടെന്ന് പറഞ്ഞ് ഇവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.അതേസമയം രജനിയെ വിലക്കിയിരിക്കുന്നത് അനിശ്ചിതകാലത്തേയ്ക്ക് അല്ലെന്ന് യൂണിയന് നേതാക്കള്‍ പ്രതികരിച്ചു. കമ്മിറ്റി കൂടി തീരുമാനമെടുത്ത ശേഷം രജനിയെ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടാന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ഇവര്‍ പറഞ്ഞു.