തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം. ശനിയാഴ്ച മുതല്‍ ഞായറാഴ്ച രാത്രി എട്ടുവരെയാണ് തലസ്ഥാനത്ത് ഗതാഗത നിയന്ത്രമുണ്ടാകുക.ഞായറാഴ്ചയാണ് പൊങ്കാല ചടങ്ങുകള്‍ നടക്കുക.
ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെ വലിയ വണ്ടികള്‍ക്ക് നഗരത്തിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാർക്കിംഗും നിരോധിച്ചിട്ടുണ്ട്.
പൊങ്കാലയ്ക്കെത്തുന്ന ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസിയും റെയില്‍വേയും പ്രത്യേക സർവീസും നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.