തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ക്രിസ്മസ്- ന്യു ഇയർ ബംബര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. XC 224091 എന്ന നമ്പരിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചത്.
പാലക്കാട് ജില്ലയില്‍ നിന്നുള്ള ഏജന്റ് ഷാജഹാൻ വിറ്റ ടിക്കറ്റാണിതെന്നും സബ് ഏജന്റ് ദുരൈരാജ് ഇത് തിരുവനന്തപുരത്ത് കൊണ്ടുപോയി വിറ്റെന്നുമാണ് വിവരം.
രണ്ടാം സമ്മാനം ഒരുകോടി വീതം 20 പേർക്ക് ലഭിച്ചു. XE 409265, XH 316100, XK 424481, KH 388696, KL 379420, XA 324784, XG 307789, XD 444440, XB 311505, XA 465294, XD 314511, XC 483413, XE 398549, XK 105413, XE319044, XB 279240, XE 103824, XE 243120, XB 378872, XL 421156 എന്നീ നമ്ബരുകള്ക്കാണ് സമ്മാനം.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്മാനത്തുക ആയ 20 കോടിയാണ് ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം ഇത് 16 കോടിയായിരുന്നു.
രണ്ടാം സമ്മാനവും 20 കോടിയും മൂന്നാം സമ്മാനം പത്ത് ലക്ഷവും നാലാം സമ്മാനം മൂന്ന് ലക്ഷവുമാണ്. കൂടാതെ മറ്റനവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്.