തിരുവനന്തപുരം: നവകേരള സദസിനിടയിലെ അക്രമങ്ങള്‍ കോണ്‍ഗ്രസ് കരുതിക്കൂട്ടി നടപ്പിലാക്കിയതെന്ന് മന്ത്രി പി.പ്രസാദ്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സാഹചര്യം അനുകൂലമാക്കാനാണ് അവര്‍ ശ്രമിച്ചതെന്നും മന്ത്രി പ്രതികരിച്ചു.
എന്തുകൊണ്ടാണ് പ്രതിപക്ഷം സദസില്‍ പങ്കെടുക്കാതിരുന്നതെന്ന് ഇപ്പോഴും മനസിലായിട്ടില്ല. സര്‍ക്കാരിനെ വിമര്‍ശിക്കാനെങ്കിലും അവര്‍ക്ക് സദസ് ഉപയോഗിക്കാമായിരുന്നു.യുഡിഎഫിലെ കക്ഷികള്‍ക്ക് പരിപാടിയോട് എതിര്‍പ്പുണ്ടെന്ന് തോന്നുന്നില്ല. സദസിനെതിരേ പ്രതിഷേധിക്കാന്‍ യുഡിഎഫ് ഒരു യോഗം പോലും ചേര്‍ന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.